Type Here to Get Search Results !

കനിവ് 2026 – സൗജന്യ ഡയാലിസിസ് സഹായ പദ്ധതി

കാഞ്ഞൂർ :  കെ.സി.വൈ.എം കാഞ്ഞൂർ യൂണിറ്റും, വിമല ആശുപത്രി കാഞ്ഞൂരും സംയുക്തമായി നടപ്പിലാക്കുന്ന 'കനിവ് 2026' പദ്ധതിയിലൂടെ അർഹരായ ഡയാലിസിസ് രോഗികൾക്ക് 200 സൗജന്യ ഡയാലിസിസുകൾ നൽകുന്നു.



പദ്ധതിയുടെ ഉദ്ഘാടനം  ജൂലൈ 12, ഞായറാഴ്ച രാവിലെ 7.00 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം കാഞ്ഞൂർ പള്ളി വികാരി റവ. ഫാ ജോയ് കണ്ണമ്പുഴ നിർവഹിച്ചു. കെ.സി.വൈ.എം കാഞ്ഞൂർ യൂണിറ്റിന്റെ യുവജനദിനാഘോഷത്തിന്റെ ഭാഗം ആയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരിൽ കാഞ്ഞൂർ പഞ്ചായത്തിലും ശ്രീമൂലനഗരം പഞ്ചായത്തിലും,കാലടി പഞ്ചായത്തിലും താമസിക്കുന്ന ഡയാലിസിസ് രോഗികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടാതെ ബി.പി.എൽ. കുടുംബങ്ങളിൽ ഉൾപ്പെടുന്നവർ, സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ സ്വീകരിക്കുന്നവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ചികിത്സാചെലവ് വഹിക്കാൻ പ്രയാസം അനുഭവിക്കുന്നവർ എന്നിവർക്കും പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.

രോഗിയുടെ ആരോഗ്യസ്ഥിതി, സാമ്പത്തിക സാഹചര്യം, ആവശ്യമായ രേഖകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങാതിരിക്കാൻ, സമൂഹത്തിന്റെ കരുതലും കരുണയും പങ്കുവെച്ചുകൊണ്ട് ഡയാലിസിസ് രോഗികൾക്ക് പ്രത്യാശയുടെ കൈത്താങ്ങാകുക എന്നതാണ് *'കനിവ് 2026'* പദ്ധതിയുടെ ലക്ഷ്യം.കെ.സി.വൈ. എം കാഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ് ഫെനിക്‌സ് പോൾ ,സെക്രട്ടറി സ്നേഹ സെബി,ഫൊറോന ഭാരവാഹികളായ ജിൻസി സാജു,ആൽബിൻ ഷാജി,കൈകാരൻ ജോസി കോഴികാടാൻ,ജോസ് പാറയ്ക്ക,സഹ വികാരി അമൽ പെരിയപാടാൻ,റിൻസ് പുതുശ്ശേരി,ഡീക്കൻ ബിൻസ്,അനിമേറ്റർ സിസ്റ്റർ ലേഖ തുടങ്ങിയവർ സാന്നിഹിധർ ആയിരുന്നു.

ഒരു ചാരിറ്റബിൾ സ്ഥാപനമായ വിമല ആശുപത്രിയുടെ സഹകരണത്തോടെ കഷ്ടപ്പെടുന്ന ഡയാലിസിസ് രോഗികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കനിവ് 2026 നടപ്പിലാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിമല ആശുപത്രി ആയി ബന്ധപ്പെടുക,ഫോൺ-7559999057,7559999058


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.