കൊച്ചി: സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി എറണാകുളത്ത് വൻതോതിൽ MDMA-യുമായി ബോഡി ബിൽഡറും ജിം ട്രെയിനറുമായ മുഹമ്മദ് സാദിഖ് (25) പോലീസിന്റെ പിടിയിലായി. ഇടത്തല സ്വദേശിയായ ഇയാളെ കളമശ്ശേരി വഴുക്കലയിൽ നിന്നാണ് ജില്ലാ ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (DANSAF) അറസ്റ്റ് ചെയ്തത്
ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡറുടെ പക്കല്‍ നിന്നും ഇത്രയധികം എംഡിഎംഎ പിടികൂടിയത്.
ഇയാളുടെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അത് ലഹരി ഇടപാടുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം.
ഇയാളിൽ നിന്നും പിടിച്ചെടുത്തവ : 387.26 ഗ്രാം MDMA, ₹66,000 രൂപ, ഡിജിറ്റൽ തുലാസ്, മൊബൈൽ ഫോണുകൾ.
വാഹനം: നമ്പർ പ്ലേറ്റ് മാറ്റിയ മോട്ടോർ സൈക്കിൾ.
സാമ്പത്തിക ഇടപാടുകൾ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ബാങ്ക് അക്കൗണ്ട് വഴി ₹10 ലക്ഷത്തോളം രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി
ലഹരി ഇടപാടുകാരനായ കെവിന്റെ സുഹൃത്താണ് ഇയാളെന്നും, കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ മുഹമ്മദ് സാദിഖിന്റെ സാന്നിധ്യം ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


